‘സരബ്ജിത്തിന്റെ മരണം ഇന്ത്യ-പാക് ബന്ധത്തിന് തിരിച്ചടിയാകും’
ന്യൂഡല്‍ഹി: |
WEBDUNIA|
PRO
PRO
സരബ്ജിത്ത് സിംഗിന്റെ മരണം ഇന്ത്യ-പാക് ബന്ധത്തിന് തിരിച്ചടിയാകുമെന്ന് വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്. സരബ്ജിത്തിന്റെ മരണം ഇന്ത്യയ്ക്ക് മാനസികവും വൈകാരികവുമായ തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു.
സരബ്ജിത്തിന്റെ മരണത്തിന് പാകിസ്ഥാന്‍ കണക്കുപറയേണ്ടിവരുമെന്ന് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രി മനീഷ് തിവാരി പറഞ്ഞു. സരബ്ജിത്തിന്റെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും പാകിസ്ഥാന്‍ ഇതിനു മറുപടി നല്‍കണമെന്നും വിദേശകാര്യ സഹമന്ത്രി പ്രണീത് കൗര്‍ പറഞ്ഞു.
അതേസമയം സരബ്ജിത്തിന്റെ കാര്യത്തില്‍ വിദേശകാര്യമന്ത്രാലയം മെല്ലെപ്പോക്ക് നയമാണ് സ്വീകരിച്ചതെന്ന ആക്ഷേപം അദ്ദേഹം നിഷേധിച്ചു. ഓരോ ഘട്ടത്തിലും വിദേശകാര്യമന്ത്രാലയം വിഷയത്തില്‍ ഇടപെട്ടിരുന്നുവെന്നും പ്രണീത് കൗര്‍ പറഞ്ഞു.