‘തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകും’

മഹാരാഷ്ട്ര| WEBDUNIA|
PTI
PTI
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് എന്‍സിപി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ശരദ് പവാര്‍. എന്നാല്‍ എന്‍ഡിഎ സഖ്യത്തിന് ഭരണത്തിലേറാനുള്ള സീറ്റ് ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സഖ്യത്തോടൊപ്പം നില്‍ക്കുന്ന എന്‍സിപി നേതാവിന്റെ പ്രസ്താവന കോണ്‍ഗ്രസിനെയും സഖ്യകക്ഷികളെയും ഞെട്ടിച്ചു.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ബിജെപി കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാള്‍ നേട്ടമുണ്ടാക്കും. ബിജെപിയും കോണ്‍ഗ്രസുമായിരിക്കും ഏറ്റവും കൂടുതല്‍ സീറ്റു നേടുന്ന പ്രധാന കക്ഷികള്‍. ബിജെപിക്ക് നില മെച്ചപ്പെടുത്താനാകുമെങ്കിലും എന്‍ഡിഎ കേവല ഭൂരിപക്ഷത്തിലേക്ക് എത്താന്‍ പോകുന്നില്ലെന്നും പവാര്‍ പറഞ്ഞു.

എന്‍സിപിയും ഈ തെരഞ്ഞെടുപ്പില്‍ നിലമെച്ചപ്പെടുത്തുമെന്നും പാര്‍ട്ടി രണ്ടക്കത്തിലേക്ക് കടക്കുമെന്നും പവാര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

എബി വാജ്പേയിയുടെ ഭരണകാലത്ത് ന്യൂനപക്ഷങ്ങള്‍ക്ക് തങ്ങള്‍ സുരക്ഷിതരാണെന്ന തോന്നലുണ്ടായിരുന്നു. എന്നാല്‍ വായ്‌പേയിയുമായി താരതമ്യപ്പെടുത്തുന്പോള്‍ ന്യൂനപക്ഷങ്ങള്‍ക്ക് മോഡിയോട് അത്തരം മനോഭാവമുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും പവാര്‍ പറഞ്ഞു. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു പവാറിന്റെ പ്രതികരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :