‘ഡീസല്‍ സബ്‌സിഡി തുടരുന്ന കാര്യം ചര്‍ച്ച ചെയ്യും’

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നല്‍കിയിരുന്ന ഡീസല്‍ സബ്‌സിഡി തുടരുന്ന കാര്യത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി വീരപ്പമൊയ്‌ലി. ശുപാര്‍ശ മന്ത്രിസഭയുടെ പരിഗണനക്ക് വിടുമെന്നും മന്ത്രി വ്യക്തമാക്കി.

ആധാര്‍ കാര്‍ഡ് സംബന്ധിച്ച വിധി തിരുത്തുന്നതിന് സുപ്രീംകോടതിയെ സമീപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആധാര്‍ നടപ്പാക്കുന്നതിന്റെ ലക്ഷ്യം കോടതിയെ ബോധ്യപ്പെടുത്തും. സോളിസ്റ്റര്‍ ജനറലുമായി ഇക്കാര്യം സംസാരിച്ചെന്നും അദ്ദേഹം പറഞ്ഞു.

പാചക വാതക സബ്‌സിഡി അടക്കം സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാകാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി വിധിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :