‘കോണ്‍ഗ്രസില്‍ തുടര്‍ന്നാല്‍ ജനങ്ങള്‍ തല്ലും‘: ആന്ധ്ര എം പി

ന്യൂഡല്‍ഹി| WEBDUNIA|
PRO
കോണ്‍ഗ്രസില്‍ തുടര്‍ന്നാല്‍ ജനങ്ങള്‍ തന്നെ തല്ലുമെന്ന് ആന്ധ്രപ്രദേശില്‍ നിന്നുള്ള എം പി രായപതി സാംബശിവ റാവു . പ്രത്യേക സംസ്ഥാനം രൂപീകരിക്കാനുള്ള യുപിഎയുടെ തീരുമാനത്തെ തുടര്‍ന്നാണ് സാംബശിവ റാവു പാര്‍ട്ടി വിടുമെന്ന് പ്രഖ്യാപിച്ചത്.

ഇപ്പോള്‍ ന്യൂയോര്‍ക്കിലുള്ള സാംബശിവ റാവു താന്‍ മടങ്ങിവന്നതിന് ശേഷം കോണ്‍ഗ്രസ് അംഗത്വവും പാര്‍ലമെന്റംഗത്വവും രാജിവയ്ക്കുമെന്ന് പറഞ്ഞു. ആന്ധ്രയിലെ തീരമേഖല, രായലസീമ എന്നിവിടങ്ങളില്‍ നിന്നുള്ള കൂടുതല്‍ എം.പിമാര്‍ പാര്‍ട്ടിവിടാനും പാര്‍ലമെന്റംഗത്വം രാജിവയ്ക്കാനും ഇടയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തെലുങ്കാന സംസ്ഥാനം രൂപീകരിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ആന്ധ്ര, രായല്‍സീമ മേഖലയില്‍ നിന്നുള്ള 15 എംഎൽഎമാർ കൂടി വ്യാഴാഴ്ച രാജിവച്ചിരുന്നു. ഇവരില്‍ എട്ടു പേര്‍ കോണ്‍ഗ്രസ് എംഎല്‍എമാരാണ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :