ഡല്‍ഹിയുടെ എട്ടാമത് മുഖ്യമന്ത്രിയായി ആം ആദ്‌മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ലെഫ്.ഗവര്‍ണര്‍ നജീബ് ജങ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഇക്കഴിഞ്ഞ ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്നായിരുന്നു അരവിന്ദ് കെജ്‌രിവാള്‍ വിജയിച്ചത്.
അരവിന്ദ് കെജ്‌രിവാള്‍ സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ, മനിഷ് സിസോദിയ, അസം അഹ്‌മദ് ഖാന്‍, സന്ദീപ് കുമാര്‍,
സത്യേന്ദ്ര ജയിന്‍, ഗോപാല്‍ റായി, ജിതേന്ദ്ര സിംഗ് തോമര്‍ എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു.
ഡല്‍ഹിയിലെ ആദ്യത്തെ ഉപമുഖ്യമന്ത്രിയാണ് മനിഷ് സിസോദിയ. സത്യപ്രതിജ്ഞ ചടങ്ങിനു സാക്‌ഷ്യം വഹിക്കാന്‍ ലക്ഷക്കണക്കിന് ആളുകളായിരുന്നു രാംലീല മൈതാനിയില്‍ എത്തിയത്.