ഹോളി ലക്‍ഷ്യമിട്ടുള്ള വന്‍ ഭീകരാക്രമണ പദ്ധതി തകര്‍ത്തു

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
രാജ്യത്ത് ഹോളി ആഘോഷങ്ങള്‍ ലക്‍ഷ്യം വച്ച് ഭീകരര്‍ പദ്ധതിയിട്ട ആക്രമണം ഡല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്‍ തകര്‍ത്തു. ഡല്‍ഹിയില്‍ രണ്ട് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണിത്. തോക്കുകളും സ്ഫോടകവസ്തുക്കളും ഇവരില്‍ നിന്ന് കണ്ടെടുത്തു.

അറസ്റ്റിലായ ഭീകരരില്‍ ഒരാള്‍ക്ക് പാകിസ്ഥാന്‍ പാസ്‌പോര്‍ട്ടുണ്ട്. ഡല്‍ഹിയില്‍ വന്‍ സ്‌ഫോടനം നടത്താന്‍ ഇവര്‍ക്ക് പാക് ഏജന്‍സികളുടെ പരിശീലനം ലഭിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പാക് ഏജന്‍സികളുടെ നിര്‍ദ്ദേശപ്രകാരമാണ് ഇവര്‍ എത്തിയത്. അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയതിന് പ്രതികാരം ചെയ്യുകയായിരുന്നു ഇവരുടെ ലക്ഷ്യം.

ഡല്‍ഹി പൊലീസിന്റെ സ്പെഷ്യന്‍ സെല്‍ ആണ് വ്യാഴാഴ്ച രാത്രി ഇവരെ അറസ്റ്റ് ചെയ്തത്. ഓള്‍ഡ് ഡല്‍ഹി പ്രദേശത്ത് നിന്നാണ് ഇവര്‍ പിടിയിലായത്. ഇവര്‍ കശ്മീരികള്‍ ആണെന്നാണ് സംശയിക്കുന്നത്. ജമാ മസ്ജിദിന് സമീപമുള്ള ഗസ്റ്റ് ഹൌസില്‍ നടത്തിയ റെയ്ഡില്‍ ആണ് ഇവര്‍ കുടുങ്ങിയത്. ഇവരെ പിടികൂടിയ ശേഷം പൊലീസ് ഈ ഗസ്റ്റ്ഹൌസ് സീല്‍ ചെയ്തു.

രണ്ട് ദിസവം മുമ്പ് ഖോരക്പൂരില്‍ നിന്ന് പിടിയിലായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ലിയാഖത് ഷാ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരുന്നു റെയ്ഡ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :