ഹോക് എംകെ 132 വിമാനം ഇനി നാവികസേനയ്ക്ക് സ്വന്തം!

ബാംഗ്ലൂര്‍| WEBDUNIA|
PRO
PRO
ആകാശത്തിലെ പ്രതിരോധത്തിനും കരയില്‍ ആക്രമണം നടത്താനും കഴിയുന്ന വിമാനം ഇന്ത്യന്‍ നാവികസേനയ്ക്ക് കൈമാറി. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡാണ് (എച്ച്എഎല്‍) ഹോക് എംകെ 132 വിമാനം നിര്‍മിച്ചത്.

ഇന്ത്യന്‍ നാവികസേനയ്ക്ക് 17 ഹോക് എംകെ 132 വിമാനങ്ങള്‍ നിര്‍മിച്ചുകൊടുക്കാനാണ് എച്ച്എഎല്ലുമായുള്ള കരാര്‍. ഇതില്‍ ആദ്യത്തെ വിമാനമാണ് ഇന്നലെ കൈമാറിയത്. നാലെണ്ണം ഈ സാമ്പത്തികവര്‍ഷത്തില്‍ തന്നെ എച്ച്എഎല്‍, നാവികസേനയ്ക്ക് കൈമാറും.

ബാക്കിയുള്ള 12 എണ്ണം ഹോക് എംകെ 132 വിമാനങ്ങള്‍ മൂന്ന് കൊല്ലത്തിനുള്ളില്‍ നല്‍ക്കാനാണ് പദ്ധതി. ഇന്ത്യന്‍ നാവികസേന ഇപ്പോള്‍ പരിശീലനത്തിന് ഉപയോഗിക്കുന്ന വിമാനങ്ങളെല്ലാം എച്ച്എഎല്‍ നിര്‍മ്മിച്ച വിമാനങ്ങളാണ്.

ഹോക് എംകെ 132 വിമാനം ആധുനിക ജറ്റ് പരിശീലന വിമാനമാണ്. ഹോക് എംകെ 132 രണ്ടുപേര്‍ക്ക് ഇരിക്കാവുന്നതും ആകാശത്തിലെ പ്രതിരോധത്തിനും കരയിലെ ആക്രമണത്തിനും ഉപയോഗിക്കാന്‍ കഴിയുന്നതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :