ബിജെപിയില്‍ പ്രധാനമന്ത്രിയാകാന്‍ മത്സരമില്ല: രാജ്നാഥ് സിംഗ്

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരെന്നതിനെ ചൊല്ലി പാര്‍ട്ടിയില്‍ മത്സരമില്ലെന്ന് ദേശീയ അധ്യക്ഷനായി ചുമതലയേറ്റ രാജ്നാഥ് സിംഗ്.

ഞങ്ങളുടെ പാര്‍ട്ടിയില്‍ പ്രധാനമന്ത്രിപദത്തിനോ മുഖ്യമന്ത്രിപദത്തിനോ മത്സരം ഉണ്ടാവാറില്ല. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡായിരിക്കും ഇത് തീരുമാനിക്കുക. അതുപോലെ ഉചിതമായ സമയത്ത് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെയും തീരുമാനിക്കുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

അതേസമയം ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ പ്രകീര്‍ത്തിക്കാന്‍ രാജ്നാഥ് സിംഗ് മറന്നില്ല. സംസ്ഥാനത്തുണ്ടായ പുരോഗതിയുടെ കാരണം മോഡിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ ആണ് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :