വാഷിംഗ്ടണ്‍|
WEBDUNIA|
Last Modified വെള്ളി, 11 ജൂണ്‍ 2010 (12:32 IST)
മുംബൈ ഭീകരാക്രമണ കേസില്‍ ഹെഡ്ലിയെ ചോദ്യം ചെയ്യുന്നതില്‍ എന്‍ഐഎയ്ക്ക് മേല്‍ നിയന്ത്രണം ഒന്നും ഏര്‍പ്പെടുത്തിയിരുന്നില്ല എന്ന് യുഎസ് നീതിന്യായവകുപ്പ്. ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജന്‍സിയുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഹെഡ്ലി മറുപടി പറഞ്ഞതായും യുഎസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഹെഡ്ലിയെ ചോദ്യം ചെയ്ത ശേഷം ഇന്ത്യന്‍ സംഘം നാട്ടിലേക്ക് മടങ്ങി. ജൂണ്‍ മൂന്നിനായിരുന്നു ഇന്ത്യന്‍ സംഘം ഹെഡ്ലിയെ ചോദ്യം ചെയ്ത് തുടങ്ങിയത്. ഏഴു ദിവസത്തോളം നീണ്ടുനിന്ന നടപടികള്‍ക്ക് പിന്തുണ നല്കിയ യുഎസിന് ഇന്ത്യന്‍ അംബാസഡര്‍ മീരാ ശങ്കര്‍ നന്ദി അറിയിച്ചു.
എന്‍ഐഎ തലവന്‍ ലോക്നാഥ് ബഹ്റയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് ഹെഡ്ലിയെ ചോദ്യം ചെയ്യാനായി യുഎസ് സന്ദര്‍ശനം നടത്തിയത്. ഹെഡ്ലി എഫ്ബിഐയോട് വെളിപ്പെടുത്തിയ കാര്യങ്ങള്‍ ഇന്ത്യന്‍ സംഘത്തോടും പറഞ്ഞതായാണ് സൂചന.
മുംബൈ ഭീകരാക്രമണം നടത്തിയത് ലഷ്കര്‍-ഇ-തൊയ്ബ ആണെന്നും ആക്രമണത്തിന്റെ എല്ലാ ഘട്ടത്തിലും പാക് ചാര സംഘടനയായ ഐഎസ്ഐ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയിരുന്നു എന്നും ഹെഡ്ലി ഇന്ത്യന്‍ അന്വേഷകരോട് വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, ഇരു രാജ്യങ്ങളും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.