തന്നെ ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ അകാരണമായി തടഞ്ഞുവച്ചതിനു പിന്നില്‍ സോണിയ ഗാന്ധിയുടെ ഗൂഢാലോചനയാണെന്ന് ബാബ രാംദേവ്. തന്നെ എന്തിനാണ് തടഞ്ഞുവച്ചതെന്ന് അറിയണമെങ്കില്‍ സോണിയയോട് ചോദിക്കണമെന്നും രാംദേവ് പറഞ്ഞു.
വിമാനത്താവളത്തില്‍ വച്ച് തന്നെ തടഞ്ഞ അധികൃതര്‍ തന്റെ കൈവശമുണ്ടായിരുന്ന രണ്ട് ഡയറികള്‍ പിടിച്ചെടുത്തു. കോണ്‍ഗ്രസിന്റെ അഴിമതിയെ കുറിച്ചുളള രേഖകളായിരുന്നു അതിലെന്നും രാംദേവ് അവകാശപ്പെട്ടു.
കഴിഞ്ഞദിവസമാണ് വ്യക്‌തമായ കാരണമറിയിക്കാതെ രാംദേവിനെ ആറ് മണിക്കൂറിലധികം വിമാനത്താവളത്തില്‍ തടഞ്ഞുവച്ചത്. സന്ദര്‍ശക വിസയിലെത്തിയ രാംദേവിന്റെ പക്കല്‍ ചില മരുന്നുകള്‍ ഉണ്ടായിരുന്നതാണ് കാരണമെന്നാണ് സൂചന. സ്വാമി വിവേകാനന്ദന്റെ നൂറ്റിയിരുപതാം ജന്‍മവാര്‍ഷികാചരണത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയില്‍ സംബന്ധിക്കാനാണ് യോ