മുബൈ|
WEBDUNIA|
Last Modified വെള്ളി, 31 ജൂലൈ 2009 (09:57 IST)
ബോളിവുഡ് ചുംബന വീരന്‍ ഇമ്രാന്‍ ഹഷ്മിയുടെ പേരും പ്രശസ്തിയുമൊന്നും മുംബൈയിലെ പാലി ഹില്ലില്‍ ചലനം സൃഷ്ടിച്ചില്ല. ഹഷ്മി മുസ്ലിമായതിനാല്‍ ഇവിടെ ഒരു വീടുവാങ്ങാനുള്ള ആഗ്രഹത്തിന് പാലിഹില്ലിലെ “നിബ്ബാന കോഓപറേറ്റീവ് സൊസൈറ്റി“ തടയിട്ടു.
മാതാപിതാക്കള്‍ താമസിക്കുന്നതിന് അടുത്തുള്ള പോഷ് കോളനിയില്‍ ഒരു വീട് വാങ്ങുക ഹഷ്മിയുടെ ആഗ്രഹമായിരുന്നു. ഇതിനായി അഡ്വാന്‍സ് തുകയും നല്‍കി. പക്ഷേ വിഷയം സൊസൈറ്റിയുടെ മുന്നിലെത്തിയപ്പോള്‍ കഥ മാറി. വീട് വില്‍ക്കുന്നതിനായുള്ള എന്‍ഒസി നല്‍കാന്‍ സൊസൈറ്റി വിസമ്മതിച്ചു.
താന്‍ മുസ്ലീം സമുദായത്തില്‍ പെട്ട ആളായതുകൊണ്ടാണ് വീട് കൈമാറ്റത്തിനുള്ള എന്‍ഒസി നല്‍കാന്‍ സൊസൈറ്റി വിസമ്മതം പ്രകടിപ്പിക്കുന്നത് എന്ന് ഹഷ്മി ആരോപിക്കുന്നു. എന്‍ഒസിയെ കുറിച്ച് സംസാരിക്കാനായി മാതാപിതാക്കള്‍ സൊസൈറ്റിയില്‍ എത്തിയിരുന്നു എങ്കിലും അധികൃതര്‍ കാണാന്‍ വിസമ്മതിച്ചു എന്നും ബോളിവുഡ് താരം പറയുന്നു.
എന്നാല്‍, മുംബൈയിലെ പ്രശസ്തമായ ഒരു ഹൌസിംഗ് കോളനി വച്ചു പുലര്‍ത്തുന്ന മതപരമായ വിവേചനം കണ്ടുകൊണ്ട് കൈയ്യും കെട്ടി ഇരിക്കാനല്ല ഈ ബോളിവുഡ് താരത്തിന്റെ തീരുമാനം. ഹഷ്മി സംസ്ഥാന ന്യൂനപക്ഷ കമ്മീഷനില്‍ ഒരു പരാതി ഫയല്‍ ചെയ്ത് കഴിഞ്ഞു.
ബോളിവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചന്‍ താമസിക്കുന്ന ജൂഹുവിലും മുസ്ലീം സമുദായത്തില്‍ പെട്ടവര്‍ക്ക് വീട് ലഭിക്കാന്‍ ബുദ്ധിമുട്ടാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഷബാന അസ്മിക്കും ജാവേദ് അക്തറിനും ഇവിടെ ഒരു വീട് ലഭിക്കാന്‍ ശരിക്കും ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നിരുന്നു.