വാഷിംഗ്ടണ്‍|
WEBDUNIA|
Last Modified തിങ്കള്‍, 9 ഫെബ്രുവരി 2009 (15:26 IST)
പാക് ആണവ ബോംബിന്‍റെ പിതാവ് എന്നറിയപ്പെടുന്ന ആണവ ശാസ്ത്രജ്ഞന്‍ എ ക്യു ഖാന്‍റെ പ്രവര്‍ത്തനങ്ങള്‍ രഹസ്യമായി നിരീക്ഷിക്കുമെന്ന് അമേരിക്ക. അഞ്ചു വര്‍ഷമായി വീട്ടുതടങ്കലിലായിരുന്ന ഖാനെ മോചിപ്പിക്കാന്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇസ്ലാമാബാദ് കോടതി ഉത്തരവിട്ടത്. ഖാന്‍റെ മോചനം വളരെ ഗൌരവത്തോടെയാണ് കാണുന്നതെന്ന് അമേരിക്ക പറഞ്ഞു.
ഖാന്‍റെ മോചനം സംബന്ധിച്ച് പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് നല്‍കിയിട്ടുള്ളത്. തങ്ങള്‍ കാര്യങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഖാന്‍റെ കാര്യം അമേരിക്ക വളരെ ഗൌരവത്തിലാണ് എടുക്കുന്നതെന്ന് പാകിസ്ഥാന് നന്നായറിയാമെന്നും ഒരു ഉന്നത അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞതായി പത്രം റിപ്പോര്‍ട്ട് ചെയ്തു. ഖാന്‍റെ മോചനത്തില്‍ അമേരിക്ക കഴിഞ്ഞ ദിവസം ശക്തമായി പ്രതിഷേധിച്ചിരുന്നു.
ഖാനെ മോചിപ്പിച്ചത് സര്‍ക്കാരുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ചൌധരി അഹമ്മദ് മുക്താര്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ധാരണയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഇറാന്‍, വടക്കന്‍ കൊറിയ, ലിബിയ എന്നീ രാജ്യങ്ങള്‍ക്ക് ആണവ രഹസ്യം ചോര്‍ത്തിക്കൊടുത്തു എന്നാരോപിച്ചാണ് ഖാനെ വീട്ടുതടങ്കലിലാക്കിയത്.