ഹജ്ജ് നയത്തിന് സുപ്രീം‌കോടതിയുടെ തിരുത്ത്

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ പുതിയ ഹജ്ജ് നയത്തിന് സുപ്രീംകോടതിയുടെ തിരുത്ത്. ഹജ്ജിനായി പ്രധാനമന്ത്രിയുടെ സൗഹൃദസംഘത്തെ അയയ്ക്കേണ്ട കാര്യമില്ലെന്ന്‌ സുപ്രീംകോടതി. സര്‍ക്കാര്‍ സമര്‍പ്പിച്ച ഹജ്ജ്‌ നയം പരിശോധിച്ച ശേഷമാണ്‌ കോടതി ഇക്കാര്യം അഭിപ്രായപ്പെട്ടത്‌. ഇത്തരമൊരു സംഘത്തിന്റെ ആവശ്യമെന്തെന്ന് കോടതി ചോദിച്ചു.

സൌഹൃദ സംഘത്തില്‍ അംഗങ്ങളായി ചിലര്‍ പലതവണ ഹജ്ജിന്‌ പോയതായും കോടതി ചൂണ്ടിക്കാട്ടി. അടുത്ത നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ ഈ പതിവ്‌ അവസാനിപ്പിക്കണമെന്നും അതുവരെ പരമാവധി നാലോ അഞ്ചോ പേര്‍ മാത്രമേ സൗഹൃദസംഘത്തില്‍ ഉള്‍പ്പെടാവൂ എന്നും കോടതി നിര്‍ദേശിച്ചു.

32 പേരായിരുന്നു പ്രധാനമന്ത്രിയുടെ സൗഹൃദസംഘത്തില്‍ ഹജ്ജിന്‌ പോയിരുന്നത്‌. ഇത്‌ 10 ആക്കി ചുരുക്കിയാണ്‌ കേന്ദ്രസര്‍ക്കാര്‍ പുതിയ ഹജ്ജ്‌ നയം കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്‌. പുതിയ നയം അനുസരിച്ച് ഹജ്ജ് കമ്മിറ്റി വഴി ഒരാള്‍ക്ക് ഒരു തവണ മാത്രമെ തീര്‍ത്ഥാടനം നടത്താന്‍ കഴിയുകയുള്ളൂ. നേരത്തെ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ സബ്സിഡിയോട് കൂടി ഹജ്ജ് കമ്മിറ്റി വഴി യാത്രക്കുള്ള സൗകര്യമുണ്ടായിരുന്നു.

ശുപാര്‍ശയോടെ സര്‍ക്കാര്‍ ക്വാട്ടയില്‍ ആളെ ഉള്‍പ്പെടുത്തില്ല. 70 വയസ്സില്‍ കൂടുതലുള്ളവര്‍ക്ക് നറുക്കെടുപ്പില്ലാതെ പ്രവേശനം ലഭിക്കും. നാല് തവണ തുടര്‍ച്ചയായി അപേക്ഷിച്ചവര്‍ക്കും നറുക്കെടുപ്പുണ്ടാകില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :