സ്വാതന്ത്ര്യദിനത്തില്‍ യുവതി പാര്‍ലമെന്റിനു സമീപം ആത്മഹത്യക്ക് ശ്രമിച്ചു
ഡല്‍ഹി|
WEBDUNIA|
PRO
സ്വാതന്ത്ര്യദിനത്തില്‍ പാര്‍ലമെന്റിനു മുമ്പില്‍ യുവതിയുടെ ആത്മഹത്യ ശ്രമം. പാര്‍ലമെന്റ് ഹൗസിന് സമീപത്തെ വിജയ്‌ചൌക്കിലെ പൂന്തോട്ടത്തിന് സമീപം വെച്ചാണ് ജാര്‍ഖണ്ഡ് സ്വദേശിനിയായ സുകുമാരി വിഷം കഴിച്ചത്.
പിതാവിന്റെ മരണത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇവര്‍. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇവര്‍ക്ക് നിയമനം ലഭിച്ചില്ല. ഇതില്‍ യുവതി തീര്‍ത്തും മനോവിഷമത്തിലായിരുന്നു. തുടര്‍ന്ന് ഡല്‍ഹിയിലെത്തിയ യുവതി പാര്‍ലമെന്റിനു സമീപം വിഷം കഴിക്കുകയായിരുന്നു.
ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ സമീപത്തുണ്ടായിരുന്ന സൈനികര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. യുവതിയുടെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.