സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് ആദ്യ റേഡിയോ ‘ക്യൂ ‘ബാംഗ്ലൂരിലും

ബാംഗ്ലൂര്‍| WEBDUNIA|
PRO
സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് വേണ്ടിയുള്ള രാജ്യത്തെ ആദ്യ റേഡിയോ നിലയമെന്ന വകാശപ്പെടുന്ന ക്യൂ റേഡിയോ ബാംഗ്ലൂരില്‍. ക്യൂ റേഡിയോ റേഡിയോവാല ഡോട്ട് ഇന്‍ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഭാഗമാണ്.

മറ്റുള്ള മാധ്യമങ്ങള്‍ മാറ്റിനിര്‍ത്തിയിരുന്നു എല്‍ജിബിറ്റി(ലെസ്ബിയന്‍ ഗെ ബൈസക്ഷ്വല്‍, ട്രാന്‍സ്‌ജെന്‍ഡര്‍) വിഭാഗം. അവര്‍ക്ക് ഇടം നല്‍കുന്ന മാധ്യമമാണ് ക്യു റേഡിയോ. സ്വവര്‍ഗാനുരാഗികള്‍ക്ക് വേണ്ടി നിരവധി പരിപാടികളാണ് ഈ ഇരുപത്തിനാലു മണിക്കൂര്‍ റേഡിയോ ചാനല്‍ ഒരുക്കുന്നത്.

എച്ച്ക്യൂഒ എന്ന പരിപാടി സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് അവരുടെ കയ്പ്പും മധുരവുമേറിയ അനുഭവങ്ങള്‍ പങ്ക് വയ്ക്കാനുള്ള വേദിയാണ്.പരിപാടികളുടെ അവതാരകരില്‍ ചിലര്‍ ഈ വിഭാഗത്തില്‍ നിന്നു തന്നെ ഉള്ളവരാണ്.

സ്വവര്‍ഗ്ഗാനുരാഗികള്‍ ക്യു റേഡിയോയെ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. പൊതുസമൂഹത്തെ തങ്ങളുടെ ജീവിതത്തെ കുറിച്ച് അറിയുന്നതിന് ആ ആശയം ഉപകരിക്കുമെന്ന് അവര്‍ പ്രത്യാശിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :