സ്വവര്‍ഗരതി നഷ്ടപ്പെട്ടു; യുവാവ് യുവതിയെ കൊലപ്പെടുത്തി

ഈറോഡ്| WEBDUNIA|
PRO
PRO
സ്വവര്‍ഗരതി നഷ്ടപ്പെടാന്‍ കാരണക്കാരിയായ യുവതിയെ യുവാവ് കുത്തിക്കൊന്നു. തൃച്ചന്‍കോട്ടിലെ സ്വകാര്യ എന്‍ജിനിയറിങ് കോളജ് അധ്യാപിക ദീപയാണ് കൊല്ലപ്പെട്ടത്. സേലം മണിയന്നൂരില്‍ താമസിക്കുന്ന ശിവകുമാര്‍ (34) ആണ് ഇവരെ കൊലപ്പെടുത്തിയത്.

സ്വകാര്യ ബസ് കണ്ടക്ടറായ ശ്രീധറുമായി (23) ശിവകുമാര്‍ സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടാറുണ്ട്. എന്നാല്‍ ഈ ബസിലെ സ്ഥിരം യാത്രക്കാരിയായ ദീപയുമായി ശ്രീധര്‍ പ്രണയത്തിലായി. ഇതോടെ ശിവകുമാറിനെ ശ്രീധര്‍ അവഗണിക്കാന്‍ തുടങ്ങി.

ഈ സംഭവം താങ്ങാനാകാത്തതിനെ തുടര്‍ന്നാണ് ദീപയെ ശിവകുമാര്‍ കൊലപ്പെടുത്തിയത്. വിവാഹിതയാണ് കൊല്ലപ്പെട്ട ദീപ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :