സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് പെപ്സി പിന്‍‌മാറിയേക്കും

മുംബൈ| WEBDUNIA|
PRO
PRO
ഐപി‌എല്‍ മത്സരങ്ങളുടെ ടൈറ്റില്‍ സ്പോണ്‍സര്‍ ആയ പെപ്സി സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്‍‌മാറാന്‍ ആലോചിക്കുന്നു. ഐപി‌എല്‍ മത്സരങ്ങള്‍ ഒത്തുകളി വിവാദത്തില്‍പ്പെട്ടതും താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായതുമാണ് പെപ്സിയുടെ മനം‌മാറ്റത്തിന് കാരണം.

ഒത്തുകളി വിവാദം നാള്‍ക്കുനാള്‍ ഗുരുതരമായി വരുന്നതാണ് പെപ്സിയെ കുഴക്കുന്നത്. എന്നാല്‍ ഐപി‌എല്‍ ആറാം സീസണ്‍ അവസാനിക്കും മുമ്പ് ഒരു പിന്‍‌മാറ്റം ഉണ്ടാകില്ലെന്ന് പെപ്സി തന്നെ വ്യക്തമാക്കുന്നുണ്ട്. ഐപി‌എല്‍ മത്സരങ്ങളുമായി തുടര്‍ന്ന് സഹകരിക്കണമോയെന്ന് പെപ്സി പരിശോധിച്ചുവരികയാണ്.

ഡി‌എല്‍‌എഫ് യൂണിവേഴ്സല്‍ ആയിരുന്നു ഐ‌പി‌എല്ലിന്റെ മുന്‍ ടൈറ്റില്‍ സ്പോണ്‍സര്‍. 2012 നവംബറില്‍ ആണ് പെപ്സി ടൈറ്റില്‍ അവകാശം സ്വന്തമാക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :