സ്ത്രീകളോട് സംസാരിച്ചാല്‍ ജയിലില്‍ ആകുമെന്ന് ഭയം: ഫറൂഖ് അബ്ദുള്ള

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
സ്ത്രീകളെക്കുറിച്ച് വിവാദ പരാമര്‍ശങ്ങള്‍ തൊടുത്തുവിട്ട നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും കേന്ദ്രമന്ത്രിയുമായ ഒടുവില്‍ മാപ്പ് പറഞ്ഞു. ബലാത്സംഗങ്ങളും ലൈംഗിക വിവാദങ്ങളും വര്‍ധിച്ചുവരുന്നതിനാല്‍ തനിക്ക് സ്ത്രീകളോട് സംസാരിക്കാന്‍ തന്നെ ഭയമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.

സ്ത്രീകളോട് സംസാരിക്കാന്‍ തന്നെ പുരുഷന്‍മാര്‍ക്ക് ഭയമാണ്. കാരണം എപ്പോഴാണ് ജയിലില്‍ പോകുകയെന്ന് അറിയില്ല.
താന്‍ വനിതാ സെക്രട്ടറിയെ നിയമിക്കാത്തത് പോലും ഇത് മൂലമാണ്. അവര്‍ ഒരു പരാതി നല്‍കിയാല്‍ ഒടുവില്‍ താന്‍ ജയിലില്‍ പോകേണ്ടിവരും എന്നും അദ്ദേഹം പറയുകയുണ്ടായി.

സുപ്രീംകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് എകെ ഗാംഗുലിക്കെതിരേയും തെഹല്‍ക എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരെയും ഉയര്‍ന്ന പരാതികളെക്കുറിച്ച് മാധ്യമങ്ങള്‍ ആരാഞ്ഞപ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണങ്ങള്‍.

പരാമര്‍ശങ്ങള്‍ വിവാദമായതോടെ അദ്ദേഹം മാപ്പ് പറയുകയായിരുന്നു. തന്റെ പരാമര്‍ശങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു എന്ന് അദ്ദേഹം മാധ്യമങ്ങളെ വിമര്‍ശിക്കുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :