സ്ത്രീ വിദ്യാഭ്യാസത്തേപ്പറ്റി ബോധവത്കരിക്കാന്‍ 70കാരി ഇന്ത്യയിലെത്തി, ലോഡ്ജിലെ കാവല്‍ക്കാരന്‍ ബലാത്സംഗം ചെയ്തു

Woman, Rape, French, Lodge, Varanasi, സ്ത്രീ, ബലാത്സംഗം, ഫ്രഞ്ച് വനിത, ലോഡ്ജ്, മാനഭംഗം
വാരാണസി| BIJU| Last Updated: വ്യാഴം, 29 ജൂണ്‍ 2017 (17:18 IST)
ഫ്രഞ്ച് വനിതയെ ഗംഗാനദിയുടെ തീരത്തുള്ള ലോഡ്ജിലെ കാവല്‍ക്കാരന്‍ പീഡിപ്പിച്ചതായി പരാതി. സ്ത്രീ വിദ്യാഭ്യാസത്തേക്കുറിച്ചുള്ള ബോധവത്കരണത്തിനായി ഇന്ത്യയിലെത്തിയ 70കാരിയായ ഫ്രഞ്ചുകാരിയാണ് പീഡിപ്പിക്കപ്പെട്ടത്.

ഈ ലോഡ്ജില്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി താമസിച്ചുവരികയായിരുന്നു ഫ്രഞ്ച് വനിത. ഗ്രാമങ്ങളിലെ സ്ത്രീകളുടെ വിദ്യാഭ്യാസം ഉറപ്പാക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയിലെ അംഗമാണ് ഇവര്‍.

ലോഡ്ജുമുറിയില്‍ കാവല്‍ക്കാരന്‍ അതിക്രമിച്ചുകടക്കുകയും മര്‍ദ്ദിച്ചുവീഴ്ത്തിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു എന്നുമാണ് പരാതി നല്‍കിയിരിക്കുന്നത്. പൊലീസ് എത്തും മുമ്പ് അക്രമി രക്ഷപ്പെട്ടതായാണ് വിവരം.

ഈ സംഭവത്തേക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :