സ്കൂള്‍ വിദ്യാര്‍ഥിനികള്‍ 18 നിലകെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി

കൊല്‍ക്കത്ത| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
തെക്കന്‍ കൊല്‍ക്കത്തയില്‍ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ 18 നിലയുള്ള അപ്പാര്‍ട്ട്മെന്റിന് മുകളില്‍ നിന്ന് ചാടി ചെയ്തു. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളായ സബിബ ചന്ദന, നേഹ പഞ്ചാരി എന്നവരാണ് ആത്മഹത്യ ചെയ്തത്. ഇരുവര്‍ക്കും 15 വയസ്സ് പ്രായമുണ്ട്.

നിലവിളിയുടെ ശബ്ദം കേട്ട് അപ്പാര്‍ട്ട്മെന്റിലെ ഗാര്‍ഡ് വന്ന് നോക്കിയപ്പോഴാണ് വിദ്യാര്‍ത്ഥിനികള്‍ താഴെ വീണുകിടക്കുന്നത് കണ്ടത്. സബിബ ഈ അപ്പാര്‍ട്ട്മെന്റിലെ താമസക്കാരിയാണ്. സുഹൃത്തായ നേഹ എപ്പോഴും ഇവിടെ വരാറുണ്ട്. ഇവരുടെ സൗഹൃദത്തെ ചൊല്ലി ഇരുവരുടേയും വീടുകളില്‍ രൂപപ്പെട്ട പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് പ്രേരണയായതെന്നാണ് സംശയിക്കുന്നത്.

ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :