സോണിയയുടെ വിദേശയാത്രകള്‍ക്കായി പൊടിച്ചത് 1,880 കോടി: മോഡി

അഹമ്മദാബാദ്| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ ഗുരുതര ആരോപണവുമായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി. സോണിയയുടെ വിദേശയാത്രകള്‍ക്കായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് 1,880 കോടി രൂപ ചെലവഴിച്ചതായാണ് മോഡിയുടെ ആരോപണം.

ഇത്തരത്തില്‍ നിയന്ത്രണമില്ലാതെയാണ് സര്‍ക്കാര്‍ പണം ചെലവഴിക്കുന്നതെന്ന് മോഡി ചൂണ്ടിക്കാട്ടി. ജേസറില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിച്ചാല്‍ മാപ്പു പറയാന്‍ തയാറാണെന്നും മോഡി പിന്നീട് വ്യക്തമാക്കി. നാല് മാസം മുമ്പ് വന്ന ഒരു പത്രവാര്‍ത്തയെ അടിസ്ഥാനമാക്കിയാണ് താന്‍ ഇക്കാര്യം പറഞ്ഞത്. എന്നാല്‍ ഈ വിഷയത്തില്‍ കോണ്‍ഗ്രസും സോണിയയും മൌനം പാലിക്കുകയാണെന്നും മോഡി ചൂണ്ടിക്കാട്ടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :