സോണിയയും മന്‍‌മോഹനും ഇടച്ചിലില്‍

ന്യൂഡല്‍ഹി: | WEBDUNIA|
PRO
PRO
വിവാദവിഷയങ്ങളില്‍ മാധ്യമങ്ങളിലൂടെ അഭിപ്രായപ്രകടനം നടക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും ഇടച്ചിലില്‍. ആരോപണവിധേയരായ മന്ത്രിമാര്‍ രാജിവെയ്ക്കണമെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ആവശ്യം.

2ജി സ്പെക്രം ,റെയില്‍വേ അഴിമതി, കല്‍ക്കരി വിവാദം എന്നിവ സംബന്ധിച്ചുള്ള സര്‍ക്കാര്‍ നിലപാട് പ്രധാനമന്ത്രി തന്നെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കണമെന്നാണ് സോണിയാഗാന്ധി മുന്നോട്ട് വെച്ച നിര്‍ദ്ദേശം. എന്നാല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കാന്‍ താല്പര്യമില്ലെന്നാണ് പ്രധാനമന്ത്രി നല്‍കിയ മറുപടി.

റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സാല്‍, നിയമമന്ത്രി അശ്വനി കുമാര്‍ എന്നിവരെ പ്രധാനമന്ത്രി സംരക്ഷിക്കുന്നുവെന്ന പരാതിയും പാര്‍ട്ടിക്കുള്ളില്‍ ആക്ഷേപമുണ്ട്. ഇവര്‍ രണ്ട് പേരും രാജി വെച്ച് സര്‍ക്കാരിനുള്ള പ്രതിസന്ധി പരിഹരിക്കണമെന്ന നിര്‍ദ്ദേശം പാര്‍ട്ടിയില്‍ ഒരു വിഭാഗം മുന്നോട്ട് വെയ്ക്കുന്നുണ്ട്.

അനന്തിരവന്റെ അറസ്റ്റ് ഉണ്ടായപ്പോള്‍ തന്നെ ബന്‍സാല്‍ രാജി വെയ്ക്കണമായിരുന്നുവെന്ന അഭിപ്രായത്തിനാണ് പാര്‍ട്ടിക്കുള്ളില്‍ മുന്‍തൂക്കം. അത് കൊണ്ട് തന്നെ മന്ത്രിമാരെ പിന്‍തുണച്ച് കൊണ്ട് രംഗത്ത് വരാന്‍ പല നേതാക്കളും തയ്യാറല്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :