സുനന്ദയുടെ മരണം: ശശി തരൂരിനെ വീണ്ടും ചോദ്യം ചെയ്യും

ന്യൂഡല്‍ഹി| Joys Joy| Last Modified ബുധന്‍, 11 ഫെബ്രുവരി 2015 (13:27 IST)
സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവും ലോക്‌സഭ എം പിയുമായ ശശി തരൂരിനെ വീണ്ടും ചോദ്യം ചെയ്യും. ചില കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് തരൂരിനെ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്യുന്നത്.

സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് നേരത്തെ തരൂരിനെ ചോദ്യം ചെയ്തിരുന്നു. തരൂര്‍ നേരത്തെ നല്‍കിയ മൊഴികളും പൊലീസ് അന്വേഷണത്തില്‍ കിട്ടിയ വിവരങ്ങളും അവലോകനം ചെയ്തപ്പോള്‍ ഉണ്ടായ അവ്യക്തത നീക്കാനാണ് തരൂരിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യുന്നത്.

ഇതിനിടെ സുനന്ദയുടെ മരണത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ പൊതു താല്‍പര്യഹര്‍ജി കോടതി തള്ളി. പോലീസ് അന്വേഷണം തൃപ്തികരമാണെന്നും നിലവില്‍ മറ്റൊരു ഏജന്‍സി അന്വേഷിക്കേണ്ടതില്ലെന്നും ഹര്‍ജി തള്ളിക്കൊണ്ട് ഡല്‍ഹി ഹൈക്കോടതി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :