ന്യൂഡല്‍ഹി|
Last Updated:
വെള്ളി, 23 ജനുവരി 2015 (18:22 IST)
സുനന്ദ പുഷ്കര്‍ കൊലക്കേസില്‍ മാധ്യമപ്രവര്‍ത്തക നളിനി സിംഗിനെ ദില്ലി കോടതി ചോദ്യം ചെയ്തു. ചോദ്യം ചെയ്യല്‍ ഒന്നര മണിക്കൂറോളം നീണ്ടു.
സുനന്ദ പുഷ്കര്‍ മരിക്കുന്നതിന്റെ തലേദിവസം ചില മാധ്യമ പ്രവര്‍ത്തകരെ ചില കാര്യങ്ങള്‍ വെളിപ്പെടത്താനുണ്ടെന്ന് പറഞ്ഞ് ബന്ധപ്പെട്ടിരുന്നു.
അതിനായി മാധ്യമപ്രവര്‍ത്തകര്‍ സുനന്ദയെ കാണാനിരിക്കെയാണ് സുനന്ദ മരിക്കുന്നത്. ഈ സാഹചര്യത്തിലാണ് പൊലീസ് നളിനി സിംഗിനെ ചോദ്യം ചെയ്യുന്നത്.
ചോദ്യം ചെയ്യലില്‍ ഐ പി എല്‍ വിവാദത്തെപ്പറ്റിയും മെഹര്‍ തരാറുമായി തരൂറിനുണ്ടായിരുന്ന ബന്ധത്തെപ്പറ്റിയും ചോദിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെ സുനന്ദ മരിക്കുന്നതിനു തൊട്ടു മുമ്പുള്ള ദിവസങ്ങളില്‍ രാത്രി 12 മണിയോടെ തന്റെ ഫോണില്‍ സുനന്ദ വിളിച്ചിരുന്നുവെന്നും.തരൂരിന് മറ്റു സ്ത്രീകളുമായുള്ള ബന്ധത്തില്‍ സുനന്ദ അതൃപ്തയാണെന്ന് നളിനി സിംഗ്
വെളിപ്പെടുത്തിയിരുന്നു. പാക് മാധ്യമപ്രവര്‍ത്തകയായ മെഹര്‍ തരാരുമൊത്ത് ശശി തരൂര്‍ ദുബായില്‍ മൂന്നു ദിവസം ഒരുമിച്ചു കഴിഞ്ഞെന്നും സുനന്ദ തന്നോട് പറഞ്ഞതായും നളിനി പറഞ്ഞിരുന്നു.
നെരത്തെ കേസുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകനായ രാഹുല്‍ കാണ്‍വാളിനെ ചോദ്യം ചെയ്തിരുന്നു. നേരത്തെ ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ബി എസ് ബസ്സി ഇവരെ ചോദ്യം ചെയ്യുമെന്ന് പറഞ്ഞിരുന്നു. 2014
ജനുവരി 17ന് ആയിരുന്നു സുനന്ദയെ ന്യൂഡല്‍ഹിയിലെ ലീല പാലസ് ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.