സുനന്ദ പു‌ഷകറിന്റെ മരണകാരണമെന്ത്? ഭാവനകള്‍ക്കപ്പുറം ഔദ്യോഗിക സ്ഥിരീകരണം!

ന്യൂഡല്‍ഹി| WEBDUNIA|
PTI
കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണകാരണത്തെപ്പറ്റി ഭാവനയില്‍കുതിര്‍ന്ന കഥകളെഴുതി മാധ്യമങ്ങള്‍ മത്സരിക്കുകയാണ്. എന്നാല്‍ പോസ്റ്റ്‌മാര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പ്പോലും സൂചനകളല്ലാതെ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.

അമിതമായി മരുന്നുകള്‍ കഴിച്ചതിനാലായിരിക്കാമെന്നും സുനന്ദയുടെ കൈയില്‍ മര്‍ദനമേറ്റതിന്റെ പാടുകള്‍ ഉണ്ടായിരുന്നു എന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ ആദര്‍ശ് കുമാര്‍ ദേശീയ മാധ്യമങ്ങളോടു വെളിപ്പെടുത്തി.

ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം പുറത്തുവന്നതിനു ശേഷമേ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുകയുള്ളെന്നും അദ്ദേഹം പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വെള്ളിയാഴ്ച വൈകീട്ടാണ് ഡല്‍ഹിയിലെ ലീല ഹോട്ടലിലാണ് മരിച്ച നിലയില്‍ സുനന്ദ പുഷ്‌കറിനെ കണ്ടെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :