നാവികസേനയുടെ മുങ്ങിക്കപ്പലായ ഐഎന്‍എസ് സിന്ധുരത്‌നയില്‍ തീപിടുത്തം. തുടര്‍ന്ന് കപ്പല്‍ മുംബൈ തീരത്ത് അടുപ്പിച്ചു. പുക ശ്വസിച്ച് അബോധാവസ്ഥയിലായ നാല് നാവികരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
അറ്റകുറ്റപ്പണികള്‍ക്ക് ശേഷം പ്രവര്‍ത്തനക്ഷമത പരിശോധിക്കുന്നതിനായി മുംബൈ തീരത്ത് നിന്ന് 50 കിലോമീറ്ററോളം അകലെ പരീക്ഷണം നടത്തുമ്പോഴാണ് മുങ്ങിക്കപ്പലില്‍ നിന്ന് തീയും പുകയും ഉയര്‍ന്നത്.
എന്നാല്‍ കപ്പലില്‍ ആയുധങ്ങളോ വെടിമരുന്നുകളോ ഉണ്ടായിരുന്നില്ല.
2013 ഓഗസ്റ്റില്‍ ഐഎന്‍എസ് സിന്ദുരക്ഷകില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 18 നാവികരുടെ ജീവന്‍ പൊലിഞ്ഞിരുന്നു.