അസ്‌ഹര്‍ കോണ്‍ഗ്രസിലേക്ക് ചുവട് വയ്ക്കുന്നു

WD
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുന്‍ നായകന്‍ മൊഹമ്മദ് അസ്‌ഹറുദ്ദീന്‍ കോണ്‍ഗ്രസില്‍ ചേരുന്നു. വ്യാഴാഴ്ച തെന്നെ അസ്‌ഹറിന്‍റെ രാഷ്ട്രീയ പ്രവേശം നടക്കുമെന്നാണ് കരുതുന്നത്.

അസ്‌ഹറുദ്ദീന്‍ പാര്‍ട്ടി പ്രവേശനത്തിന്‍റെ നടപടികള്‍ക്കായി വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് സോണിയ ഗാന്ധിയെ സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സോണിയയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പാര്‍ട്ടി ആസ്ഥാനം സന്ദര്‍ശിക്കുന്ന അസ്‌ഹര്‍ അവിടെ വച്ചായിരിക്കും പാര്‍ട്ടിയില്‍ ചേര്‍ന്നു എന്നുള്ള പ്രഖ്യാപനം നടത്തുക.

വരുന്ന ലോക്‍സഭാ തെരഞ്ഞെടുപ്പില്‍ ഹൈദരാബാദില്‍ നിന്നുള്ള മൂന്ന് ലോക്‍സഭാ മണ്ഡലങ്ങളില്‍ ഏതിലെങ്കിലും ഒന്നില്‍ നിന്ന് അസ്‌ഹര്‍ മത്സരിക്കുമെന്നാണ് പൊതുവെ കരുതുന്നത്. എന്നാല്‍, അസ്‌ഹറിന് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം നല്‍കുമെന്നും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ അസ്‌ഹറിനെ സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല എന്നും എഐ‌സി‌സി ജനറല്‍ സെക്രട്ടറി വീരപ്പമൊയ്‌ലി പറഞ്ഞു.

അസ്‌ഹറുദ്ദീന്‍ കോണ്‍ഗ്രസില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചു എന്ന് കഴിഞ്ഞ മാസം വീരപ്പമൊ‌യ്‌ലി പറഞ്ഞിരുന്നു. എന്നാല്‍, ഉടന്‍ രാഷ്ട്രീയത്തിലിറങ്ങാന്‍ താല്‍‌പര്യമില്ല എന്നും ഇത്തരം തീരുമാനങ്ങള്‍ എടുത്താല്‍ അത് രഹസ്യമാക്കി വയ്ക്കില്ല എന്നുമായിരുന്നു ഇതിനോട് ഈ മുന്‍‌ക്രിക്കറ്റര്‍ പ്രതികരിച്ചിരുന്നത്.

ന്യൂഡല്‍ഹി| PRATHAPA CHANDRAN| Last Modified വ്യാഴം, 19 ഫെബ്രുവരി 2009 (11:08 IST)
ഇപ്പോള്‍ ഹൈദരാബാദിനടുത്ത് ബഞ്ചാര ഹില്‍‌സില്‍ അസ്‌ഹറുദ്ദീനും ഭാര്യ സംഗീത ബിജലാനിയും ചേര്‍ന്ന് ഒരു ഹെല്‍ത്ത് ക്ലബ്ബും ഇവന്‍റ് മാനേജ്‌മെന്‍റ് കമ്പനിയും നടത്തിവരികയാണ്.അസ്‌ഹറുദ്ദീന്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :