ന്യൂഡല്‍ഹി|
Joys Joy|
Last Modified ചൊവ്വ, 13 ജനുവരി 2015 (17:11 IST)
സാക്ഷി മഹാരാജിനു ശേഷം വിവാദ പ്രസ്താവനയുമായി ബി ജെ പി നേതാവ് ഷൈമാള്‍ ഗോസ്വാമി. ഹിന്ദുസ്ത്രീകള്‍ക്ക് കുറഞ്ഞത് അഞ്ചുമക്കളെങ്കിലും വേണമെന്നാണ് ഷൈമാള്‍ ഗോസ്വാമിയുടെ നിലപാട്. വെസ്റ്റ് ബംഗാളില്‍ നിന്നുള്ള ബി ജെ പി നേതാവാണ് ഷൈമാള്‍ ഗോസ്വാമി.
ഹിന്ദുസ്ത്രീകള്‍ക്ക് കുറഞ്ഞത് നാലുമക്കളെങ്കിലും വേണമെന്ന പ്രസ്താവന നടത്തിയ സാക്ഷി മഹാരാജിന് തിങ്കളാഴ്ച ബി ജെ പി കാരണംകാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് മറ്റൊരു നേതാവ് വിവാദപ്രസ്താവനയുമായി രംഗത്ത് എത്തിയിരിക്കുന്നത്.
മീററ്റില്‍ സന്ത് സമാഗം മഹോത്സവത്തില്‍ സംസാരിക്കവെ ആയിരുന്നു സാക്ഷി മഹാരാജ് വിവാദപ്രസ്താവന നടത്തിയത്. നാലു ഭാര്യമാരും നാല്പതു മക്കളും ഇന്നത്തെ സാഹചര്യത്തില്‍ ഇന്ത്യയില്‍ അസാധ്യമാണെന്നും അതിനാല്‍ ഓരോ ഹിന്ദുസ്ത്രീയും കുറഞ്ഞത് നാലു മക്കള്‍ക്കെങ്കിലും ജന്മം നല്കണമെന്നുമായിരുന്നു സാക്ഷി മഹാരാജിന്റെ വിവാദപ്രസംഗം.