രാജസ്ഥാനില്‍ സഹോദരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചയാളെ സഹോദരന്‍ തല്ലിക്കൊന്നു. ജയ്പൂരില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ ഭീല്‍വാരയിലെ സുഭാഷ് നഗറിലാണ് സംഭവം.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: 22 കാരിയായ പെണ്‍കുട്ടിയെ ശങ്കര്‍ലാല്‍ എന്ന വ്യക്തി തട്ടിക്കൊണ്ട് പോയത് ഒരാഴ്ച മുമ്പാണ്. രണ്ട് ദിവസത്തോളം ഒരു മുറിയില്‍ പൂട്ടിയിട്ട് പലതവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ സഹായിച്ച ജഗ്ദീഷ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിനിടെ ഒളിവില്‍ പോയ ശങ്കര്‍ലാലിനായി പോലീസ് തിരച്ചില്‍ തുടരുന്നതിനിടെയാണ് കൊലപാതകം നടന്നത്.
ശങ്കര്‍ലാലിനെ പെണ്‍കുട്ടിയുടെ സഹോദരന്‍ ശ്യാംലാല്‍ ശനിയാഴ്ച തട്ടിക്കൊണ്ടുപോയി തല്ലിക്കൊല്ലുകയായിരുന്നുവെന്നാണ് ശങ്കര്‍ലാലിന്റെ കുടുംബാംഗങ്ങള്‍ പറയുന്നത്. പോലീസ് പിന്നീട് ശ്യാംലാലിനെ അറസ്റ്റ് ചെയ്തു.