AISWARYA|
Last Modified തിങ്കള്‍, 29 മെയ് 2017 (17:42 IST)
ഭര്‍തൃസഹോദരനെ തട്ടിക്കൊണ്ടി പോയി ഭീഷണി. കാര്‍ ഡ്രൈവറായ 21കാരനെ ഓട്ടം വിളിച്ച് ആളൊഴിഞ്ഞ പ്രദേശത്തെത്തിച്ച ശേഷം തട്ടിക്കൊണ്ടുപോകുകയായിരുന്നു. വിട്ടുതരണമെങ്കില്‍ പണം നല്‍കണമെന്നായിരുന്നു വീട്ടുകാര്‍ക്ക് കൊള്ളക്കാര്‍ സന്ദേശം നല്‍കിയത്. എന്നാല്‍ ഐഷ ഫലഖ് മറ്റൊന്നുമാലോചിച്ചില്ല. തോക്കെടുത്ത് പുറപ്പെട്ടു. ഐഷയുടെ ഭര്‍തൃസഹോദരന്‍ ആസിഫ് ഫലഖിനെയാണ് ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടു പോയത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. കൊള്ളക്കാര്‍ ശാസ്ത്രി നഗര്‍ സന്ദര്‍ശിക്കണമെന്ന് പറഞ്ഞാണ് ടാക്‌സി ഓണ്‍ലൈനില്‍ ബുക്ക് ചെയ്തിരുന്നത്. പത്ത് മണിയോടെ ശാസ്ത്രിനഗറിലെത്തിയെങ്കിലും ഇവര്‍ കാറില്‍ നിന്ന് ഇറങ്ങിയില്ല. മറ്റൊരിടത്തേക്ക് വിടണമെന്ന് വാശിപിടിച്ചു. എന്നാല്‍ ആസിഫ് തയ്യാറായില്ല. തുടര്‍ന്ന് ബലം പ്രയോഗിച്ച് ഇയാളെ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുകയായിരുന്നു.
25000 രൂപ തന്നാല്‍ ആസിഫിനെയും കാറും വിട്ടുതരാമെന്നായിരുന്ന് ആസിഫിന്റെ സഹോദരന്‍ ഫലഖ് ഷേര്‍ ആലമിനെ അവര്‍ ഫോണ്‍ വിളിച്ച് പറഞ്ഞു. സന്ദേശം വന്നയുടനെ പൊലീസില്‍ അറിയിച്ചിരുന്നു. എന്നാല്‍ കൊള്ളക്കാര്‍ പണവുമായി എത്താന്‍ പറഞ്ഞ സ്ഥലത്ത്
ഐഷയും ഭര്‍ത്താവും എത്തുകയും കൈയില്‍ ഉണ്ടായിരുന്ന തോക്കു ഉപയോഗിച്ച് വെടിവെച്ചു. കൊള്ളക്കാരില്‍ ഒരാളുടെ അരക്കെട്ടിനും മറ്റൊരാളുടെ കാലിനും വെടിയേറ്റു. തുടര്‍ന്ന് പൊലീസ് എത്തുകയും പ്രതികളെ അറസ്റ്റുചെയുകയുമായിരുന്നു.