കൊച്ചി|
jibin|
Last Modified തിങ്കള്‍, 29 മെയ് 2017 (15:32 IST)
ഇസ്‌ലാം മതം സ്വീകരിച്ച യുവതിയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി നിലപാടില്‍ പ്രതിഷേധിച്ച് എറണാകുളം ജില്ലയിൽ നാളെ മുസ്‌ലിം ഏകോപന സമിതിയുടെ ഹർത്താൽ. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.
നിർബന്ധിത മതപരിവർത്തനമെന്നാരോപിച്ചു വിവാഹം റദ്ദു ചെയ്തതിൽ പ്രതിഷേധിച്ച് സമിതി നടത്തിയ ഹൈക്കോടതി മാർച്ചിനു നേരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ചൊവ്വാഴ്‌ച ഹർത്താൽ.
കോട്ടയം സ്വദേശിയായ ഹാദിയയുടെ വിവാഹമാണ് കോടതി അസാധുവാക്കിയത്. അഖില എന്ന ഹാദിയയുടെ പിതാവ്
നൽകിയ ഹേബിയസ് കോർപസ് ഹര്‍ജിയിൽ കോടതി അനാവശ്യ ഇടപെടൽ നടത്തിയെന്നാരോപിച്ചാണ് മാർച്ച് നടത്തിയത്.
ഇന്ന് നടന്ന മാര്‍ച്ച് അക്രമാസക്തമായതോടെ അക്രമത്തിലും പൊലീസ് നടപടിയിലും പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റിരുന്നു. ആയിരത്തോളം പ്രവർത്തകരാണ് മാർച്ചിൽ പങ്കെടുത്തത്. മാർച്ചിനു നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തിയിരുന്നു.