സഹപ്രവര്‍ത്തകയ്ക്ക് അടിവസ്ത്രം സമ്മാനിച്ച അഭിഭാഷകന്‍ പിടിയില്‍

മുംബൈ‌| WEBDUNIA|
സഹപ്രവര്‍ത്തകയോട് പ്രണയം തോന്നിയ അഭിഭാഷകന്‍ തുടര്‍ച്ചയായി അവര്‍ക്ക് സമ്മാനങ്ങള്‍ അയയ്ക്കാന്‍ തുടങ്ങി. ഒരിക്കല്‍ സമ്മാനപ്പൊതി തുറന്നുനോക്കിയ അഭിഭാഷക ഞെട്ടി. അതില്‍ ഒരു അടിവസ്ത്രം! ഇത് ഇങ്ങനെ വിട്ടാല്‍ പറ്റില്ലെന്ന് മനസ്സിലാക്കി അഭിഭാഷക പ്രണയജ്വരം ബാധിച്ച അഭിഭാഷകനെതിരെ പരാതി നല്‍കി. പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

ബാന്ദ്രയിലെ ബാര്‍ അസോസിയേഷന്‍ സെക്രട്ടറിയായ സുവര്‍ണ പാര്‍ലെ(39)യെ ശല്യപ്പെടുത്തിയതിനാണ് അഭിഭാഷകനായ അംബദാസിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. താന്‍ നല്‍കിയ സമ്മാനങ്ങള്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചതിന് സമ്മാനങ്ങളുമായി ഇയാള്‍ നേരിട്ട് സുവര്‍ണയുടെ വീട്ടിലെത്തുകയായിരുന്നു. ഉടന്‍ തന്നെ സുവര്‍ണ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തു.

അംബദാസിന്‌ ചില സാമ്പത്തിക ബാധ്യതകള്‍ ഉണ്ടായിരുന്നു. ഇത് പരിഹരിക്കാന്‍ സുവര്‍ണയാണ് സഹായിച്ചത്. അംബദാസിനോടുള്ള പ്രണയം മൂലമാണ് സുവര്‍ണ സഹായിച്ചതെന്ന് ചില സുഹൃത്തുക്കള്‍ അംബദാസിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. അന്നുമുതല്‍ അംബദാസിലെ കാമുകന്‍ ഉണര്‍ന്നു. പിന്നീട് സുവര്‍ണയ്ക്ക് പിന്നാലെ പ്രണയം ഭാവിച്ച് കൂടുകയായിരുന്നു.

പ്രണയലേഖനങ്ങളുടെ ഒരു നിരതന്നെ അംബദാസ് കൈമാറി. പിന്നെ മുറതെറ്റാതെ എസ് എം എസുകള്‍. സമ്മാനങ്ങളോ? - പൂക്കള്‍, പ്രണയഗാനങ്ങളടങ്ങിയ ഡി വി ഡികള്‍, തുടങ്ങി അടിവസ്ത്രം വരെ. സഹികെട്ട് സുവര്‍ണ പൊലീസിനെ വിളിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :