സര്‍ക്കാര്‍ പാകിസ്ഥാനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതില്‍ പരാജയപ്പെട്ടു; ബിജെപി

ന്യൂഡല്‍ഹി| WEBDUNIA|
PTI
മുംബൈ ഭീകരാക്രമണക്കേസിലെ പ്രതികളെ കൈമാറുന്ന കാര്യത്തില്‍ പാകിസ്ഥാനുമേല്‍ സമ്മര്‍ദം ചെലുത്തുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടെന്ന് ബിജെപി ആരോപിച്ചു.

ഈ പ്രശ്‌നത്തില്‍ എന്തു നടപടികളാണ് എടുത്തതെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ജനങ്ങളോട് വ്യക്തമാക്കണമെന്ന് ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടു. മുംബൈ ഭീകരാക്രമണത്തിന്റെ അഞ്ചാംവാര്‍ഷികവേളയിലാണ് ബിജെപി ഈ ആവശ്യം ഉന്നയിച്ചത്.

നയതന്ത്രതലത്തില്‍ ഏതെങ്കിലും തരത്തില്‍ സമ്മര്‍ദം ചെലുത്താന്‍ ഇന്ത്യക്കായിട്ടില്ല. ആക്രമണത്തിന്റെ സൂത്രധാരന്മാര്‍ ഇപ്പോഴും പാകിസ്ഥാനില്‍ സ്വതന്ത്രമായി വിഹരിക്കുകയാണെന്നും രാജ്‌നാഥ് സിംഗ് ആരോപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :