സഞ്‌ജയ്‌ ദത്ത്‌ ഇന്ന് ജയില്‍മോചിതനാകും: ഇളവ് നല്‍കിയതിനെതിരെ പൊതുതാല്‍പര്യ ഹര്‍ജി

സഞ്‌ജയ്‌ ദത്ത്‌, മുംബൈ, പ്രദീപ്‌ ഭലേക്കര്‍ sanjay dhath, mumbai, pradeep bhalekkar
മുംബൈ| rahul balan| Last Updated: വ്യാഴം, 25 ഫെബ്രുവരി 2016 (08:55 IST)
മുംബൈ സ്‌ഫോടന പരമ്പരക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന ബോളിവുഡ്‌ താരം സഞ്‌ജയ്‌ ദത്ത്‌ ഇന്ന് ജയില്‍മോചിതനാകും. 1993-ല്‍ മുംബൈയും രാജ്യവും നടുങ്ങിയ സ്‌ഫോടന പരമ്പരയില്‍ കുറ്റാരോപിതനായ ദത്ത്‌ പുനെ യേര്‍വാഡ ജയിലിലാണ്‌ കഴിയുന്നത്‌.

ജയിലിലെ മാതൃകാപരമായ പെരുമാറ്റം പരിഗണിച്ച്‌ ദത്തിന്‌ അഞ്ചു വര്‍ഷത്തെ തടവില്‍ എട്ടു മാസവും 16 ദിവസവും ഇളവ്‌ ലഭിച്ചു. 56-കാരനായ സഞ്‌ജയ്‌ ദത്ത്‌ ജയില്‍ റേഡിയോ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ സജീവമായിരുന്നു. 2013 മുതല്‍ ജയിലില്‍ ജോലി ചെയ്‌ത ദത്തിന്‌ 38,000 രൂപയോളം പ്രതിഫലം ലഭിച്ചു.
പരോള്‍ കാലം കുറച്ചാണ്‌ ഈ കണക്ക്‌. എന്നാല്‍, ചെലവു കഴിച്ച്‌ സമ്പാദ്യത്തില്‍ ബാക്കി 450 രൂപ മാത്രമാണ്‌ ദത്തിനു ലഭിക്കുക. അതേ സമയം, സഞ്‌ജയ്‌ ദത്തിനെ ജയില്‍ മോചിതനാക്കുന്നതിനെതിരേ പ്രദീപ്‌ ഭലേക്കര്‍ എന്നയാള്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :