ന്യൂഡല്‍ഹി|
Last Modified തിങ്കള്‍, 7 ജൂലൈ 2014 (13:23 IST)
കേരളാ ഗവര്‍ണ്ണര്‍ ഷീലാ ദീക്ഷിതിന് സുരക്ഷ ഒരുക്കുന്നതില്‍ ഡല്‍ഹി പൊലീസ് വീഴ്ച വരുത്തിയെന്ന് ആരോപണം .
വൈകിട്ട് നാല് മണിയ്ക്കാണ് നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ഷീലാദീക്ഷിത് ഡല്‍ഹിയിലെത്തിയത്. സന്ദര്‍ശനം മുന്‍കൂട്ടി അറിയിച്ചിരുന്നെങ്കിലും സുരക്ഷയൊരുക്കാനായി ഡല്‍ഹി പൊലീസ് എത്തിയിരുന്നില്ല.
കേരളാഹൌസ് വരെയുള്ള യാത്രയില്‍ ഷീല ദീക്ഷിതിന് അകമ്പടിയുണ്ടായിരുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ഏതാനും ചില ജീവനക്കാരും ഉദ്യോഗസ്ഥരുമായിരുന്നു.
പരാതിപ്പെട്ടതിനെ തുടര്‍ന്ന് പതിനൊന്ന് മണിയോടെ സുരക്ഷയൊരുക്കുന്നതിനായി ദില്ലി പൊലീസ് കേരളാ ഹൌസിലെത്തി.