ഷിനെയുടെ ജാമ്യാപേക്ഷ രണ്ടാമതും തള്ളി

മുംബൈ| WEBDUNIA| Last Modified വെള്ളി, 11 സെപ്‌റ്റംബര്‍ 2009 (16:51 IST)
ബലാത്സംഗ കേസില്‍ ജയിലിലായ ബോളിവുഡ് നടന്‍ ഷിനെ അഹൂജയുടെ ജാമ്യാപേക്ഷ രണ്ടാം തവണയും കോടതി തള്ളി. നടന്‍ ചെയ്ത കുറ്റം ഗൌരവതരമായതിനാലും ഇയാള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകള്‍ ഉള്ളതിനാലുമാണ് ജാമ്യാപേക്ഷ തള്ളുന്നതെന്ന് കോടതി വ്യക്തമാക്കി.

ഇതേകാരണത്താല്‍ ജൂലൈ എട്ടിനും ഷിനെ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. മുംബൈ പൊലീസ് പുതിയ കുറ്റപത്രം ഫയല്‍ ചെയ്തതിനെ തുടര്‍ന്നാണ് ഷിനെ സെപ്തംബര്‍ അഞ്ചിന് വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കുകയായിരുന്നു.

ഇപ്പോള്‍ ആ‍ര്‍തര്‍ റോഡ് ജയിലിലാണ് ഷിനെ അഹൂജയെ പാര്‍പ്പിച്ചിരിക്കുന്നത്.

ഓശിവാരയിലെ സ്വന്തം വീട്ടില്‍ വച്ച് വീട്ടുജോലിക്കാരിയെ ബലാത്സംഗത്തിന് ഇരയാക്കിയെന്നതാണ് ഷിനെയുടെ പേരിലുള്ള കേസ്. ഇവര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ വൈദ്യ പരിശോധനാ ഫലവും ഷിനെയ്ക്ക് എതിരായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :