ശ്രീനഗര്‍ എന്‍ ഐ ടിയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു

വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ശ്രീനഗര്‍ എന്‍ ഐ ടിയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു. 600 ഓളം സൈനികരെയാണ് പുതുതായി വിന്യസിച്ചിരിക്കുന്നത്. 1500 ഓളം വിദ്യാര്‍ത്ഥികള്‍ പ

എന്‍ ഐ ടി, ശ്രീനഗര്‍, ലോകകപ്പ് ട്വന്റി-20 NIT, Sreenagar, world Cup Twenty-20
ശ്രീനഗര്‍| rahul balan| Last Updated: വെള്ളി, 8 ഏപ്രില്‍ 2016 (12:45 IST)
വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ശ്രീനഗര്‍ എന്‍ ഐ ടിയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു. 600 ഓളം സൈനികരെയാണ് പുതുതായി വിന്യസിച്ചിരിക്കുന്നത്. 1500 ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കൊളേജില്‍ ഇതോടെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു സൈനികന്‍ എന്ന നിലയ്ക്കാണ് സൈനികരെ വിന്യസിച്ചിരിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു കാമ്പസില്‍ ഇത്രയും അധികം സൈനികരെ വിന്യസിക്കുന്നത്.

അതേസമയം, കൊളേജില്‍ സൈന്യത്തെ വിന്യസിക്കുന്നതിനോട് എതിര്‍പ്പുമായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും രംഗത്തെത്തി. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ പരിഗണിച്ച് തീരുമാനത്തില്‍ മാറ്റമുണ്ടാകില്ലെന്ന് ഡെപ്യൂട്ടി ഉപമുഖ്യമന്ത്രി നിര്‍മല്‍ സിംഗ് പറഞ്ഞു.

ക്രിക്കറ്റ് ലോകകപ്പ് ട്വന്റി-20 സെമിഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച വെസ്റ്റ് ഇന്‍ഡീസിന്റെ വിജയം ഒരുകൂട്ടം കശ്മീരി വിദ്യാര്‍ത്ഥികള്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ചതിനെ തുടര്‍ന്നാണ് കൊളേജില്‍ സംഘര്‍ഷം തുടങ്ങിയത്. ഇതിനെതിരെ പ്രതിഷേധവുമായി ഒരുവിഭാഗം വിദ്യാര്‍ത്ഥികള്‍ രംഗത്തു വന്നതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :