ശ്രീനഗര്‍ ആക്രമണം: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഉത്തരവാദിത്വം ഏറ്റെടുത്തു
ശ്രീനഗര്‍|
WEBDUNIA|
Last Modified ബുധന്‍, 13 മാര്‍ച്ച് 2013 (17:44 IST)
PRO
PRO
ശ്രീനഗറിലെ ബെമിന സ്കൂളിലുണ്ടായ തീവ്രവാദി ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്ന ഭീകര സംഘടന ഏറ്റെടുത്തു. ഇനിയും ഇതുപോലെയുള്ള ആക്രമണങ്ങള്‍ ഉണ്ടാകുമെന്നും ഹിസ്ബുള്‍ മുജാഹിദ്ദീന്‍ മുന്നറിയിപ്പ് നല്‍കുന്നു. ആക്രമണത്തില്‍ അഞ്ച് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. രണ്ട് തീവ്രവാദികളെ ഏറ്റുമുട്ടലില്‍ വധിച്ചു.
ബെമിന പബ്ലിക് സ്കൂളിന് നേരെയുണ്ടായ ചാവേര്‍ ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാനില്‍ നിന്ന് എത്തിയ തീവ്രവാദികള്‍ ആണെന്ന് ആഭ്യന്തരവകുപ്പ് സ്ഥിരീകരിച്ചിരുന്നു. അവര്‍ പാകിസ്ഥാനില്‍ നിന്ന് അതിര്‍ത്തി കടന്നെത്തിയതാണെന്ന് ആഭ്യന്തര സെക്രട്ടറി ആര്‍കെ സിംഗ് ആണ് അറിയിച്ചത്.
ബുധനാഴ്ച രാവിലെ 10:45 ഓടെയാണ് സ്കൂള്‍ ലക്ഷ്യമാക്കി തീവ്രവാദി ആക്രമണം നടന്നത്. ക്രിക്കറ്റ് കളിക്കാരുടെ വേഷത്തിലാണ് തീവ്രവാദികള്‍ സ്കൂള്‍ മൈതാനത്തേക്ക് കടന്നത്.