ന്യൂഡല്‍ഹി|
JOYS JOY|
Last Modified ബുധന്‍, 13 മെയ് 2015 (17:48 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യാജ സ്വപ്നങ്ങളുടെ വ്യാപാരിയാണെന്ന് സുപ്രീംകോടതി മുന്‍ ജഡ്‌ജി മാര്‍ക്കണ്ഡേയ കട്‌ജു. തന്റെ ബ്ലോഗിലാണ് കട്‌ജു പരസ്യമായി തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്.
‘ഫേക്ക് സപ്നോം കാ സൌദാഗര്‍’ എന്നാണ് ബ്ലോഗില്‍ കട്‌ജു മോഡിയെ വിശേഷിപ്പിക്കുന്നത്. ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ ചൂണ്ടിക്കാട്ടിയ തന്നെ മോഡി അനുകൂലികള്‍ കൂട്ടം ചേര്‍ന്ന് ആക്രമിക്കുകയാണെന്നുംകട്ജു ബ്ലോഗില്‍ പറയുന്നു.
നിലവിലെ ഇന്ത്യയിലെ സ്ഥിതി ഹിറ്റ്‌ലറുടെ കാലത്തെ ജര്‍മ്മനിക്ക് സമമാണെന്നാണ് കട്‌ജു ബ്ലോഗില്‍ അഭിപ്രായപ്പെടുന്നത്. യുക്തിഭദ്രമായി മോഡിയെ വിമര്‍ശിക്കാനുള്ള സ്വാതന്ത്യം ഇന്ന് ഇന്ത്യയില്‍ ഇല്ലെന്നും കട്ജു പറയുന്നു.