രാഹുല്‍ ഗാന്ധിയുടെ അമേഠി ഫുഡ് പ്രൊജക്‌ട് അട്ടിമറിച്ചത് യുപിഎ തന്നെയെന്ന്

ന്യൂഡല്‍ഹി| JOYS JOY| Last Modified ബുധന്‍, 13 മെയ് 2015 (16:59 IST)
രാഹുല്‍ ഗാന്ധിയുടെ സ്വപ്നപദ്ധതിയായ അമേഠിയിലെ ഫുഡ് പ്രൊജക്‌ട് അട്ടിമറിച്ചത് യു പി എ സര്‍ക്കാര്‍ തന്നെയാണെന്ന് റിപ്പോര്‍ട്ട്. പദ്ധതി അട്ടിമറിക്കപ്പെട്ടതിന് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും മോഡി സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതിനിടയിലാണ് ഇങ്ങനെ ഒരു റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. 2013ല്‍ യു പി എ സര്‍ക്കാര്‍ ഈ പദ്ധതി മാറ്റിവെച്ചിരുന്നെന്ന് രേഖകള്‍ സഹിതം ടൈംസ് നൌ ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞദിവസം അമേഠിയില്‍ ഫുഡ് പാര്‍ക്കിനെച്ചൊല്ലി പാര്‍ലമെന്റില്‍ ബഹളം ഉണ്ടായതിനു തൊട്ടു പിന്നാലെയാണ് ടൈംസ് നൌവിന്റെ റിപ്പോര്‍ട്ടിംഗ്. ഗയില്‍ പ്ലാന്റില്‍ നിന്ന് പ്രകൃതിവാതകം എടുക്കാന്‍ യു പി എ സര്‍ക്കാര്‍ അനുമതി നല്കാതിരുന്നതിനെ തുടര്‍ന്ന് അമേഠി ഫുഡ് പാര്‍ക്കിന്റെ കോര്‍പ്പറേറ്റ് പാര്‍ട്‌ണര്‍ പിന്‍വലിഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പദ്ധതി മാറ്റി വെച്ചത്.

അതേസമയം, നരേന്ദ്ര മോഡി സര്‍ക്കാരാണ് രാഹുല്‍ ഗാന്ധിയുടെ അമേഠി ഫുഡ് പ്രൊജക്‌ട അട്ടിമറിച്ചെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :