ന്യൂഡല്‍ഹി|
JOYS JOY|
Last Modified ശനി, 13 ജൂണ്‍ 2015 (11:41 IST)
വ്യാജ ബിരുദക്കേസില്‍ പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന ഡല്‍ഹി മുന്‍ നിയമമന്ത്രി ജിതേന്ദര്‍ സിംഗ് തോമറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി കഴിയുന്ന സാഹചര്യത്തിലാണ് ഇത്. നാലു ദിവസത്തെ തോമറിന്റെ കസ്റ്റഡി കാലാവധി ഇന്ന് കഴിയും.
ഈ സാഹചര്യത്തില്‍ മൂന്നു ദിവസം കൂടി തോമറിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടേക്കും. ഇതിനിടെ, വിവാദം ഉയര്‍ന്ന സാഹചര്യത്തില്‍ തോമറിനെ ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. തോമറിനെതിരെ എ എ പിയുടെ ആഭ്യന്തര ലോക്പാല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ റിപ്പോര്‍ട്ട് ഞായറാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.