വ്യാജ ഏറ്റുമുട്ടല്‍ പ്രതിയായ ‘വന്‍സാര ഐപി‌എസ്‘ രാജിവച്ചു

അഹമ്മദാബാദ്| WEBDUNIA|
PRO
മൂന്ന് വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ പെട്ട് സസ്‌പെൻഷനിലായി സബർമതി സെൻട്രല്‍ ജയിലില്‍ കഴിയുന്ന ഗുജറാത്ത് ഐപിഎസ് ഉദ്യോഗസ്ഥന്‍ ഡി ജി വന്‍സാര രാജിവച്ചു.

ഇസ്രത്ത് ജഹാന്‍-പ്രാണേഷ്പിള്ള കേസുള്‍പ്പെടെ നിരവധി വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ പ്രതിയാണ് ഇപ്പോള്‍ ജയിലില്‍ കഴിയുന്ന വന്‍സാര. സബര്‍മതി ജയിലില്‍ കഴിയുന്ന വന്‍സാര സെപ്റ്റംബര്‍ ഒന്നിനാണ് രാജിക്കത്ത് നല്‍കിയിരിക്കുന്നത്.

താന്‍ ദൈവത്തെപ്പോലെ കണ്ടിരുന്ന മുഖ്യമന്ത്രി നരേന്ദ്ര മോഡിയോ മുന്‍ ആഭ്യന്തരമന്ത്രി അമിത് ഷായോ പ്രതിസന്ധിഘട്ടത്തില്‍ സഹായത്തിന് എത്തിയില്ലെന്ന് ആരോപിച്ചാണ് വന്‍സാര രാജി നല്‍കിയത്.

സൊഹ്‌റാബുദ്ദീന്‍, തുളസിറാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ പ്രതിയായി മുംബൈ ജയിലില്‍ കഴിയുകയായിരുന്ന വന്‍സാരയെ ഇസ്രത്ത് ജഹാന്‍ കേസില്‍ സിബിഐ ഈയിടെ അറസ്റ്റുചെയ്തിരുന്നു.

2007-ല്‍ ക്രൈംബ്രാഞ്ച് ഡി.ഐ.ജി. ആയിരുന്നപ്പോഴാണ് വന്‍സാരയെ ആദ്യം അറസ്റ്റുചെയ്യുന്നത്. അന്നുമുതല്‍ സസ്‌പെഷനിലായ വന്‍സാര മുംബൈ ജയിലിലും ഗുജറാത്തിലെ സബര്‍മതി ജയിലിലുമായി മാറി മാറിക്കഴിയുകയായിരുന്നു.

.തങ്ങളെ അറസ്റ്റുചെയ്‌തവര്‍ നയം രൂപീകരിച്ചവരെയും അറസ്റ്റ് ചെയ്യണമെന്നും വൻസാര ആവശ്യപ്പെട്ടു. ഇസ്രത്ത്ജഹാന്‍ കേസില്‍ പ്രതിയായ മുന്‍ എസ് പി ജി എല്‍ സിംഘല്‍ നേരത്തേ രാജിവെച്ചിരു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :