മുംബൈ|
JOYS JOY|
Last Modified തിങ്കള്‍, 30 മാര്‍ച്ച് 2015 (15:48 IST)
വോട്ടിംഗ് മെഷീനില്‍ സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോ പതിക്കണമെന്ന നിര്‍ദ്ദേശം തെരഞ്ഞെടുപ്പ് കമ്മീഷന്‍ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് നല്കി. മെയ് ഒന്നുമുതല്‍ നടക്കുന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും വോട്ടിംഗ് മെഷീനില്‍ സ്ഥാനാര്‍ത്ഥിയുടെ പേരിനൊപ്പം ഫോട്ടോയും പതിക്കണമെന്നാണ് നിര്‍ദ്ദേശം. ഏതായാലും വോട്ടിംഗ് മെഷീനില്‍ സ്ഥാനാര്‍ത്ഥിയുടെ ചിത്രം കൂടി പതിയുന്നതോടെ അപരന്മാര്‍ക്ക് മൂക്കുകയറിടാന്‍ കഴിഞ്ഞേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മഹാരാഷ്‌ട്രയിലെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് ആയിരുന്ന സുനില്‍ തത്‌കാരെയ്ക്ക് 2100 വോട്ടുകള്‍ക്ക് തെരഞ്ഞെടുപ്പ് നഷ്‌ടമായിരുന്നു. അതേസമയം, അദ്ദേഹത്തിന്റെ അപരനായി എത്തിയ സുനില്‍ തത്‌കാരെ 9, 500 വോട്ടുകള്‍ നേടിയിരുന്നു. ഈ സംഭവത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടിംഗ് മെഷീനില്‍ ഫോട്ടോ പതിക്കുന്നത് ആലോചിച്ചു തുടങ്ങിയത്.
വോട്ടിംഗ് മെഷീനില്‍ ഫോട്ടോ ഉള്‍പ്പെടുത്തുന്നതിനായി നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം സ്‌ഥാനാര്‍ത്ഥിയുടെ ഫോട്ടോയും നല്‍കണം.ബ്ലാക്ക് ആന്‍ഡ് വൈറ്റ് അല്ലെങ്കില്‍ കളറിലുള്ള ചിത്രങ്ങളാണ് ബാലറ്റില്‍ ഉള്‍പ്പെടുത്തുന്നതിന് നല്‍കേണ്ടത്. എന്നാല്‍ ഫോട്ടോ നല്‍കാത്ത സ്‌ഥാനാര്‍ത്ഥികളുടെ പത്രിക തള്ളില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്‌മാക്കി.
ബാലറ്റില്‍ സ്‌ഥാനാര്‍ത്ഥിയുടെ ചിത്രം ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ തീരുമാനം എടുത്തത്. ബാലറ്റില്‍ സ്‌ഥാനാര്‍ത്ഥിയുടെ ചിത്രം ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശത്തോട് യോജിപ്പാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍ വ്യക്‌തമാക്കിയിരുന്നു.