വേദന തുടരുന്നു; ബച്ചന്‍ ആശുപത്രി വിടാന്‍ വൈകും

മുംബൈയ്| WEBDUNIA|
PRO
PRO
ശസ്ത്രക്രിയയ്ക്ക് വിധേയനായി മുംബൈയിലെ ആശുപത്രിയില്‍ കഴിയുന്ന ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ സുഖം പ്രാപിക്കാന്‍ വൈകുന്നു. ഉദര ശസ്ത്രക്രിയയ്ക്ക് ശേഷം തനിക്ക് അസഹ്യമായ വേദന അനുഭവപ്പെടുകയാണെന്നും വേദനാസംഹാരികള്‍ കഴിക്കുന്നുണ്ടെന്നും ബച്ചന്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

മരുന്നുകള്‍ കഴിച്ച ശേഷം വേദനയ്ക്ക് ശമനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബച്ചന് രണ്ട് ദിവസം കൂടി ആശുപത്രിയില്‍ കഴിയേണ്ടിവന്നേക്കും.

1982ല്‍ 'കൂലി' എന്ന ചിത്രത്തില്‍ന്റെ സെറ്റില്‍ വച്ച് ബച്ചന് വയറിന് പരുക്കേറ്റിരുന്നു. തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ മൂലമാണ് ശസ്ത്രക്രിയ വേണ്ടിവന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :