ബിഗ്‌ബിയും രജനികാന്തും ഒന്നിക്കുന്നു!

WEBDUNIA|
PRO
ഇന്ത്യന്‍ ചലച്ചിത്രലോകത്തിന് ആവേശം പകരുന്ന ഒരു ന്യൂസ്. എക്കാലത്തെയും സൂ‍പ്പര്‍താരങ്ങളായ അമിതാഭ് ബച്ചനും രജനികാന്തും ഒന്നിക്കുകയാണ്. പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് അതികായന്‍‌മാരുടെ ഒത്തുചേരല്‍.

പുരി ജഗന്നാഥ് കഴിഞ്ഞ ദിവസം ചെന്നൈയിലെത്തി രജനികാന്തിനെ തിരക്കഥ വായിച്ചുകേള്‍പ്പിച്ചു. തിരക്കഥ ഇഷ്ടമായ രജനി ഗ്രീന്‍ സിഗ്നല്‍ നല്‍കിയിരിക്കുകയാ‍ണ്. തന്‍റെ പുതിയ ചിത്രമായ ‘കൊച്ചടിയാന്‍’ പൂര്‍ത്തിയായതിന് ശേഷം ഈ സിനിമയില്‍ സഹകരിക്കാമെന്ന് രജനി വാക്കുകൊടുത്തിട്ടുണ്ട്.

പുരി ജഗന്നാഥിന്‍റെ ‘ബുദ്ധ ഹോ ഗയാ തേരാ ബാപ്’ അമിതാഭ് ബച്ചന്‍ നായകനായ സിനിമയായിരുന്നു. അത് ബോക്സോഫീസ് വിജയം നേടിയതിന്‍റെ ആവേശത്തിലാണ് അടുത്ത ചിത്രത്തില്‍ ഇതിഹാസതാരങ്ങളെ ഒന്നിപ്പിക്കാനുള്ള ശ്രമം സംവിധായകന്‍ ആരംഭിച്ചത്.

“രജനികാന്തിനെയും ബിഗ്‌ബിയെയും ഒരു ചിത്രത്തില്‍ ഒന്നിപ്പിക്കുക എന്നത് എന്‍റെ സ്വപ്നമായിരുന്നു” - പുരി ജഗന്നാഥ് വ്യക്തമാക്കി.

ബിസിനസ്‌മാന്‍, പോക്കിരി, ദേശമുദുരു, ബുജ്ജിഗാഡു, ചിരുത തുടങ്ങിയ മെഗാഹിറ്റ് തെലുങ്ക് ചിത്രങ്ങളുടെ സംവിധായകനാണ് പുരി ജഗന്നാഥ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :