വെബ്‌സൈറ്റുകളെ നിയന്ത്രിക്കാന്‍ നീക്കമില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി| WEBDUNIA|
രാജ്യത്ത് വെബ്‌സൈറ്റുകളെ നിയന്ത്രിക്കാന്‍ നീക്കമില്ലെന്ന് കേന്ദ്രം. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റുകള്‍ ഉള്‍പ്പെടെയുള്ള വെബ്‌സൈറ്റുകളെ നിയന്ത്രിക്കുമെന്ന് നേരത്തെ കേന്ദ്രം അറിയിച്ചിരുന്നു. എന്നാല്‍ ഇങ്ങനെയൊരു നീക്കമില്ലെന്നും എന്നാല്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ കമ്പനികളും നിയമത്തിന് വിധേയമായിരിക്കണമെന്നും കേന്ദ്ര സഹമന്ത്രി സച്ചിന്‍ പൈലറ്റ്‌ പറഞ്ഞു.

വെബ്‌സൈറ്റുകളിലെ ഉള്ളടക്കം സെല്‍സര്‍ ചെയ്യാനോ തടയാനോ സര്‍ക്കാരിന്‌ ഉദ്ദേശമില്ല. പക്ഷെ നിയമവിരുദ്ധമായ ഉള്ളടക്കം നീക്കം ചെയ്യാന്‍ വെബ്‌സൈറ്റുകള്‍ തന്നെ ശ്രദ്ധിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. വെബ്‌സൈറ്റുകളെ നിയന്ത്രിക്കുമെന്ന് നേരത്തെ കേന്ദ്രമന്ത്രി കപില്‍ സിബല്‍ പറഞ്ഞത് ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :