വെബ് ക്യാമറയ്ക്ക് മുന്നില്‍ ഭര്‍ത്താവ് കണ്ടുനില്‍ക്കെ യുവതി ആത്മഹത്യ ചെയ്തു

മുംബൈ| WEBDUNIA|
PRO
PRO
ലൈവ് വെബ്ക്യാമറക്ക് മുന്നില്‍ യുവതി ആത്മഹത്യ ചെയ്തു. മുംബൈ സ്വദേശിനിയായ ശോഭന ശ്രുതിയാണ്(26) ഭര്‍ത്താവ് സ്വപ്നില്‍ സര്‍വെയോട് വെബ്ക്യാമറയില്‍ ചാറ്റ് ചെയ്തതിനുശേഷം തൂങ്ങിമരിച്ചത്.

നഗരത്തിലെ ഒരു സോഫ്റ്റ്വെയര്‍ കമ്പനി ജീവനക്കാരിയായിരുന്നു ശോഭന. വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് 2012 ഏപ്രില്‍ 12ന് കോടതിയില്‍ വിവാഹിതരായ ശേഷം ഇവര്‍ പരസ്പരം അകന്ന് കഴിയുകയായിരുന്നു. ഇരുവരും ബുധനാഴ്ച വൈകുന്നേരം എട്ട് മണിയോടെ വെബ്ക്യാമറയില്‍ ചാറ്റ് ചെയ്തതിനുശേഷം പരസ്പരം വഴക്കിടുകയായിരുന്നു. തുടര്‍ന്ന് വെബ്ക്യാമറക്കുമുന്നില്‍ ശോഭന ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു.

സംഭവസ്ഥലത്തുനിന്നും പൊലീസ് ലാപ്ടോപും വെബ്ക്യാമറയും കണ്ടെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :