മുബൈ|
Aiswarya|
Last Modified ശനി, 13 മെയ് 2017 (14:22 IST)
ഭീകരാവാദികളുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബത്തിന് ഫ്ലാറ്റ് നിര്‍മിച്ച് നല്‍കുമെന്ന് ബോളിവുഡ് താരം വിവേക് ഒബ്‌റോയ്. ഫ്ലാറ്റ് നിര്‍മ്മാണം വിവേകിന്റെ കീഴിലുള്ള കര്‍മ്മ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആണ് ഏറ്റെടുത്തിരിക്കുന്നത്.
ഫ്ലാറ്റ് നിര്‍മ്മിക്കുന്നതുമായിബന്ധപ്പെട്ടുള്ള കത്ത് വിവേക് സിആര്‍പിഎഫ് ഉദ്യോഗസ്ഥന്മാര്‍ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ആദ്യഘട്ടത്തില്‍ താനെ ഭാഗങ്ങളിലുള്ള ജവാന്മാരുടെ കുടുംബങ്ങള്‍ക്കാണ് ഫ്ലാറ്റ് നല്‍കുക. ഇതിന് മുന്‍പ് ബോളിവുഡ് താരം അക്ഷയ് കുമാര്‍ ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബത്തിന് 1.08 കോടി രൂപ നല്‍കിയിരുന്നു.