വിവാഹവും കുട്ടികളും ഒന്നും ഇപ്പോള്‍ ചിന്തയിലില്ല: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
വിവാഹം കഴിക്കാന്‍ യതൊരു ആലോചനയും ഇല്ലെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. വിവാഹം കഴിഞ്ഞ് കുട്ടികള്‍ ഉണ്ടായാല്‍ അവരെ തന്റെ സ്‌ഥാനത്തു കൊണ്ടുവരാന്‍ താന്‍ ശ്രമിച്ചേക്കും എന്നായിരുന്നു രാഹുലിന്റെ വിശദീകരണം. ഒരു മുന്‍ വനിതാ എം പിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി എംപിമാരുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കിടെയാണ് രാഹുല്‍ മനസുതുറന്നത്‌.

പ്രധാനമന്ത്രികാന്‍ തനിക്ക് താല്പര്യമില്ലെന്നും രാഹുല്‍ പറഞ്ഞു. പാര്‍ട്ടിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാനാണ് താല്പര്യം. പ്രധാനമന്ത്രിയാകുമോ എന്ന് തന്നോട് ചോദിക്കരുത്. അങ്ങനെ ചോദിക്കുന്നത് തന്നെ തെറ്റാണ്. പ്രധാനമന്ത്രിയാകുകയല്ല തന്റെ ലക്ഷ്യം. ദീര്‍ഘനാള്‍ രാഷ്ട്രീയത്തില്‍ തുടരാനാണ് ആഗ്രഹം. കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് സംസ്കാരം അവസാനിപ്പിക്കണമെന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

2014ല്‍ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി രാഹുല്‍ ആയിരിക്കും എന്ന വിലയിരുത്തലുകള്‍ ഉയര്‍ന്നുവരുന്നുണ്ട്. ഇതിനിടെയാണ് രാഹുല്‍ തന്റെ അഭിപ്രായം തുറന്നടിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :