വിമാനത്തിന്റെ ടോയ്‌ലെറ്റില്‍ നിന്നും 7.22 കോടി രൂപ സ്വര്‍ണം കിട്ടി

കൊല്‍ക്കത്ത| WEBDUNIA|
PRO
വിമാനത്തിന്റെ ടോയ്‌ലറ്റില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയ 7.22 കോടി രൂപയുടെ സ്വര്‍ണം പിടികൂടി. കൊല്‍ക്കത്തയിലെ നേതാജി സുഭാഷ്‌ ചന്ദ്രബോസ്‌ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം.

വിമാനം വൃത്തിയാക്കാനെത്തിയ ക്ലീനിംഗ്‌ സ്റ്റാഫ്‌ ആണ്‌ 24 കിലോ സ്വര്‍ണം ടോയ്‌ലറ്റില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്‌.

ബാഗുകള്‍ കണ്ടതോടെ ക്ലീനിംഗ്‌ സ്റ്റാഫ്‌ വിമാനത്താവള അധികൃതരെ അറിയിക്കുകയും ഇവര്‍ പോലീസിലും ബോംബ്‌ സ്ക്വാഡിനും വിവരം നല്‍കുകയും ചെയ്തു.

പൊലീസെത്തി ബാഗ്‌ തുറന്നപ്പോഴാണ്‌ ഒരു കിലോ വീതമുള്ള 24 ബിസ്കറ്റ് രൂപത്തില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം കണ്ടെത്തിയത്‌. ബാങ്കോക്കില്‍ നിന്നെത്തിയതായിരുന്നു വിമാനം.

കസ്റ്റംസ്‌ പരിശോധനയില്‍ പിടിക്കപ്പെടുമെന്ന്‌ ഭയന്ന്‌ ബാഗുകള്‍ സ്വര്‍ണക്കടത്തുകാര്‍ വിമാനത്തില്‍ ഉപേക്ഷിച്ചതാകാമെന്നാണ്‌ നിഗമനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :